Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Outstanding Beekeeper

Malappuram

മി​ക​ച്ച തേ​നീ​ച്ച ക​ര്‍​ഷ​ക​ന്‍ അ​നീ​ഷി​ന് ആ​ദ​രം

വ​ണ്ടൂ​ര്‍: മി​ക​ച്ച തേ​നീ​ച്ച ക​ര്‍​ഷ​ക​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ പു​ര​സ്‌​കാ​രം നേ​ടി​യ കാ​പ്പി​ല്‍ സ്വ​ദേ​ശി കെ.​പി. അ​നീ​ഷി​നെ ആ​ദ​രി​ച്ച് വ​ണ്ടൂ​ര്‍ കൃ​ഷി​ഭ​വ​ന്‍ കൃ​ഷി​ഭ​വ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി ഷം​സു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ചേ​ര്‍​ന്ന​താ​യി​രു​ന്നു പു​ര​സ്‌​കാ​രം. പ​തി​നാ​ലാം വ​യ​സി​ല്‍ റ​ബ​ര്‍ ടാ​പ്പിം​ഗ് ജോ​ലി​ക്കൊ​പ്പം അ​ധി​ക വ​രു​മാ​ന​ത്തി​നാ​യി പ​ഠി​ച്ച തേ​ന്‍​കൃ​ഷി, നാ​ല് പ​തി​റ്റാ​ണ്ടി​ന​ടു​ത്ത് പി​ന്നി​ടു​മ്പോ​ള്‍ പ്ര​തി​വ​ര്‍​ഷം 20 ട​ണ്‍ തേ​ന്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന സം​രം​ഭ​മാ​യി വ​ള​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ് കാ​പ്പി​ല്‍ വ​ട​ക്കേ​ക്ക​ര കു​ന്ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​നീ​ഷ്. ഭാ​ര്യ നി​മി​ഷ​യു​ടെ പി​ന്തു​ണ​യോ​ടെ മു​ന്നേ​റു​ന്ന ഈ ​സം​രം​ഭം ഇ​ന്ന് കേ​ര​ള​ത്തി​ന​പ്പു​റ​വും മ​ധു​രം പ​ക​രു​ക​യാ​ണ്.കൃ​ഷി ഓ​ഫി​സ​ര്‍ ടി. ​ഉ​മ്മ​ര്‍​കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പൂ​ര്‍​ണ​പി​ന്തു​ണ​യു​മാ​യി അ​നീ​ഷി​നൊ​പ്പ​മു​ണ്ട്.

ച​ട​ങ്ങി​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ ടി. ​ഉ​മ്മ​ര്‍​കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ണ്ടൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ടി. മു​ഹ​മ്മ​ദാ​ലി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സോ​ജ​ന്‍ കു​ര്യാ​ക്കോ​സ് , കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up